ദളപതി വിജയ് പ്രഭാസിന്റെ പിന്നിലാക്കി പ്രതിഫലത്തിൽ മുന്നിൽ !
ബാഹുബലി എന്ന ചിത്രത്തിൽ നടൻമാർ നേടിയ പ്രതിഫലം അവിശ്വസനീയമാണ്. ചിത്രത്തിന്റെ ലാഭത്തിന്റെ ഒരു ശതമാനവും പ്രതിഫലവും ചേർത്ത് പ്രഭാസിന് 70 കോടി ലഭിച്ചുവെന്നാണ് ഇൻഡസ്ട്രി സംസാരം, അതിൽ പ്രതിഫലമായി 25 കോടി ആണ് ഔദ്യോഗികമായി പറയുന്നത്. എന്നാൽ ദളപതി വിജയ് പ്രഭാസിനെയും കടത്തി വെട്ടിയിരിക്കുകയാണ്, അതും പുതിയ അറ്റ്ലീ ചിത്രത്തിന് വേണ്ടിയാണു ആറെക്കോർഡ് പ്രതിഫലം.വമ്പൻ ബഡ്ജറ്റിൽ നിർമ്മിക്കുന്ന മെർസൽ
എന്ന സിനിമയിൽ അഭിനയിക്കുന്നതിന് വിജയ് പ്രതിഫലമായി വാങ്ങുന്നത് 35 കോടി
രൂപയാണെന്ന് തമിഴ് മാധ്യമങ്ങൾ ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു
ദക്ഷിണേന്തിയ മുഴുവൻ വലിയ ആരാധകരുള്ള താരമാണ് വിജയ്. കേരളത്തിൽ പോലും ആദ്യ ദിനങ്ങളിൽ വിജയ് ചിത്രങ്ങൾക്ക് അഭൂതപൂർവ്വമായ തിരക്കും വിജയവുമാണ്.1999 -ൽ റിലീസായ തുള്ളാത്ത മനവും തുള്ളും എന്ന ചിത്രമാണ് കേരളത്തിൽ വിജയ്ക്ക് മാർക്കറ്റ് നേടിക്കൊടുത്ത ചിത്രം. ഇപ്പോൾ ശ്രീതേനാണ്ടാൽ നിർമ്മിക്കുന്ന നൂറാമത്തെ ചിത്രമാണ് മെർസൽ. എ ആർ റഹ്‌മാൻ ഈണം പകർന്ന ചിത്രത്തിലെ 2 ഗാനങ്ങൾ ഇതിനോടകം സൂപ്പർ ഹിറ്റായിക്കഴിഞ്ഞു. ഇതിനു മുൻപ് AR റഹ്മാൻ വിജയുടെ രണ്ടു ചിത്രങ്ങൾക്ക് സംഗീതം നൽകിയിട്ടുണ്ട്; ഉദയായും, അഴകിയ തമിഴ് മകനും ആണ് പ്രസ്തുത ചിത്രങ്ങൾ.മെർസലിൽ വിജയ് മൂന്നു വേഷങ്ങളിൽ എത്തുന്നു. മലയാളത്തിന്റെ പ്രിയ നായിക നിത്യാമേനോൻ, കാജൽ അഗർവാൾ, സാമന്ത എന്നിവരാണ് ചിത്രത്തിൽ നായികമാർ. എസ്. ജെ. സൂര്യ, സത്യരാജ്, വടിവേലു തുടങ്ങിയവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്
No comments: