നിവിന്‍ പോളിയും റിന്നയും കുഞ്ഞു രാജകുമാരിക്കൊപ്പം, മാമോദീസ ചിത്രങ്ങള്‍ വൈറലാവുന്നു.

01:44
യുവതാരനിരയില്‍ ഏറെ ശ്രദ്ധേയനായ നിവിന്‍ പോളിക്ക് മകള്‍ ജനിച്ചിട്ട് അധികം നാളായിട്ടില്ല. ഞായറാഴ്ചയായിരുന്നു മകളുടെ മാമോദീസ ചടങ്ങ് നടത്തിയത്. എഞ്ചിനീയറിങ്ങ് പഠനത്തിനിടയിലാണ് നിവിന് സഹപാഠിയായ റിന്നയോട് പ്രണയം തോന്നിയത്. പഠനത്തിന് ശേഷം ജീവിതത്തില്‍ ഒരുമിച്ച ഇരുവരും സന്തോഷകരമായ കുടുംബ ജീവിതം നയിച്ചു വരികയാണ്. രണ്ട് മക്കളാണ് ഈ ദമ്പതികള്‍ക്ക്. 2012 ലാണ് മകന്‍ ദാവീദ് ജനിച്ചത്. 2017 മെയ് 25 നാണ് ദാവീദിന് കൂട്ടായി കുഞ്ഞനുജത്തിയെത്തിയത്. മകള്‍ക്ക് വേണ്ടി താരം പുതിയ വാഹനം സ്വന്തമാക്കിയത് വാര്‍ത്തയായിരുന്നു. താരങ്ങളുടെ കുടുംബ വിശേഷത്തെക്കുറിച്ച് അറിയാന്‍ പ്രേക്ഷകര്‍ക്ക് എപ്പോഴും താല്‍പര്യമാണ്. കുടുംബ ജീവിതത്തിലെ മനോഹരമായ നിമിഷങ്ങളെക്കുറിച്ച് ഫേസ്ബുക്കിലൂടെ താരങ്ങള്‍ വിശേഷം പങ്കുവെക്കാറുണ്ട്. ഇത്തരം വിശേഷങ്ങളും ഫോട്ടോയുമൊക്കെ നിമിഷങ്ങള്‍ക്കുള്ളിലാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുന്നത്.

നിവിന്‍ പോളിയുടെ മകള്‍ക്ക് പേരിട്ടു ഞായറാഴ്ചയായിരുന്നു നിവിന്‍ പോളിയുടെയും റിന്നയുടെയും മകളുടെ മാമോദീസ ചടങ്ങ് നടത്തിയത്. അധികം ആര്‍ഭാടമൊന്നുമില്ലാതെ ലളിതമായാണ് ചടങ്ങ് നടത്തിയതെന്ന് വ്യക്തമാവുന്ന ചിത്രങ്ങളാണ് പുറത്തു വന്നിട്ടുള്ളത്.

റോസ് തെരേസ നിവിന്‍ പോളി ദാവീദിന്റെ കുഞ്ഞനുജത്തിയായി മകളെത്തിയ സന്തോഷം ഫേസ്ബുക്കിലൂടെ നിവിന്‍ പോളി പങ്കുവെച്ചിരുന്നു. റോസ് തെരേസ നിവിന്‍ പോളി എന്നാണ് മകള്‍ക്ക് പേരിട്ടിട്ടുള്ളത്. നിവിന്‍ പോളിയും റിന്നയും മകളോടൊപ്പം നില്‍ക്കുന്ന ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി നില്‍ക്കുന്നത്.

No comments:

Powered by Blogger.