ചന്ദനത്തിരി ഉണ്ടാക്കാന്‍ മാത്രമല്ല പുണ്യാളന് ആന, സിനിമയുടെ പ്രമോഷനും നടത്താം!!! അതിങ്ങനെ...

01:39
ജയസൂര്യ രഞ്ജിത് ശങ്കര്‍ കൂട്ടുകെട്ടില്‍ മലയാളത്തിന് ലഭിച്ച പുണ്യാളന്‍ അഗര്‍ബത്തിസ്. ആക്ഷേപ ഹാസ്യത്തിന് പ്രാധന്യം നല്‍കിയ ചിത്രത്തില്‍ ആനപ്പിണ്ടത്തില്‍ നിന്നും ചന്ദനത്തിരി ഉണ്ടാക്കുന്ന വ്യവസായം ആരംഭിക്കാന്‍ ശ്രമിക്കുന്ന യുവ സംരംഭകന്റെ വേഷമായിരുന്നു ജയസൂര്യക്ക്. 
ഈ ചിത്രത്തിലൂടെ ഡ്രീംസ് ആന്‍ഡ് ബിയോണ്ട് എന്ന നിര്‍മാണ കമ്പനിയും രഞ്ജിത് ശങ്കറും ജയസൂര്യയും ചേര്‍ന്ന് ആരംഭിച്ചു. ഈ കൂട്ടുക്കെട്ടില്‍ നാലോളം ചിത്രങ്ങള്‍ പുറത്തിറങ്ങി. ഇപ്പോഴിതാ പുണ്യളാന്‍ അഗര്‍ബത്തിസീന്റെ രണ്ടാം ഭാഗം ഒരുക്കുകയാണ് ഇരുവരും. സിനിമയ്ക്ക് പുറത്ത് ചില പുതിയ പരീക്ഷണങ്ങള്‍ തുടങ്ങുകയാണ് ഈ ടീം.
പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം തൃശൂരും പരിസര പ്രദേശങ്ങളിലുമായി പൂര്‍ത്തിയായി കഴിഞ്ഞു. അതിനിടെ ചിത്രത്തിന്റെ പ്രമോഷനും ടീം ആരംഭിച്ചു കഴിഞ്ഞു. പതിവ് രീതികളില്‍ നിന്ന് വ്യത്യസ്തമായ പരീക്ഷണമാണ് ടീം പരീക്ഷിക്കുന്നത്.
ആദ്യമെത്തിയ കുഞ്ഞന്‍ ആന പുണ്യാളന്‍ തിയറ്ററില്‍ എത്തുന്നതിന് മുമ്പേ മഞ്ഞ നിറമുള്ള ഒരു കുഞ്ഞന്‍ ആനയെയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തിയറ്ററില്‍ എത്തിച്ചിരിക്കുന്നത്. തൃശൂര്‍ ഗിരിജ, എറണാകുളം പത്മ തിയറ്ററുകളിലാണ് കുഞ്ഞന്‍ ആന ഇടം പിടിച്ചിരിക്കുന്നത്.
നംവബര്‍ 17ന് ആദ്യ ഭാഗ്യത്തിലെ നായികയായ നൈല ഉഷ മാത്രമാണ് രണ്ടാം ഭാഗത്തില്‍ ഇല്ലാത്തത്. ചിത്രീകരണം പൂര്‍ത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്ന ചിത്രം നവംബര്‍ 17ന് തിയറ്ററുകളിലെത്തും. പ്രേതം ഫെയിം ശ്രുതി രാമചന്ദ്രനാണ് ചിത്രത്തിലെ നായിക.



No comments:

Powered by Blogger.