ടൊവിനോയുടെ തമിഴ് ചിത്രത്തിന് ആശംസയുമായി മുരുഗദോസ്, സഹനിര്‍മ്മാതാവായി സന്തോഷ് ശിവന്‍ 

03:52
ഛായാഗ്രാഹക ബി ആര്‍ വിജയലക്ഷ്മി സംവിധായികയാകുന്ന ആദ്യ ചിത്രമാണ് അഭിയും അനുവും.
ഗപ്പി,മെക്‌സിക്കന്‍ അപാരത, ഗോദ എന്നീ ചിത്രങ്ങള്‍ക്ക് പിന്നാലെ മലയാള സിനിമയിലെ യുവനിരയില്‍ അനിഷേധ്യ സാന്നിധ്യമാണ് ടൊവിനോ. ധനുഷ് ആദ്യമായി മലയാളത്തില്‍ നിര്‍മ്മിക്കുന്ന തരംഗം എന്ന ചിത്രവും ആഷിക് അബു സംവിധാനം ചെയ്യുന്ന മായാനദി എന്ന സിനിമയും പൂര്‍ത്തിയാക്കിയതിന് പിന്നാലെ മറഡോണ എന്ന സിനിമയില്‍ അഭിനയിക്കുകയാണ് ടൊവിനോ തോമസ്. ടൊവിനോ ആദ്യമായി തമിഴില്‍ നായകനാകുന്ന ചിത്രത്തിന് ആശംസകളുമായി എത്തിയിരിക്കുകയാണ് തെന്നിന്ത്യയിലെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ഏ ആര്‍ മുരുഗദോസ്.

അഭിയും അനുവും എന്ന പേരില്‍ തമിഴിലും അഭിയുടെ കഥ അനുവിന്റെയും എന്ന പേരില്‍ മലയാളത്തിലും സിനിമ റിലീസ് ചെയ്യും. ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവന്‍ ആണ് എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍. പ്രണയ പശ്ചാത്തലമുള്ള സിനിമയില്‍ പിയാ വാജ്‌പേയിയാണ് ടൊവിനോയുടെ നായിക. ഛായാഗ്രാഹക ബി ആര്‍ വിജയലക്ഷ്മി സംവിധായികയാകുന്ന ആദ്യ ചിത്രമാണ് അഭിയും അനുവും.

No comments:

Powered by Blogger.