‘ദൃശ്യത്തെക്കാള്‍ മുകളില്‍ നില്‍ക്കുന്നത് പാപനാശം; കാരണം കമലഹാസന്റെ പെര്‍ഫോമന്‍സ്’; റോയല്‍ ഗസ്റ്റായിട്ടാണ് പാപനാശം കണ്ടതെന്ന് പത്മനാഭന്‍
‘കമലഹാസന്‍ എഴുതിയ പുസ്തകത്തിന്റെ മുഖവുരയില്‍ എന്റെ പേര് പരാമര്‍ശിക്കുന്നുണ്ട്"
കമലഹാസനും ഞാനും ലോഹ്യമാണ്. കമലഹാസന്‍ എഴുതിയ പുസ്തകത്തിന്റെ മുഖവുരയില്‍ എന്റെ പേര് പരാമര്‍ശിക്കുന്നുണ്ട്. ഇടയ്‌ക്കൊക്കെ എന്നെ വിളിക്കും. അദ്ദേഹത്തിന് ഒരു സിനിമാക്കാരന്‍ എന്നതിനേക്കാള്‍ ഒരെഴുത്തുകാരന്‍ എന്ന നിലയില്‍ അറിയപ്പെടാനാണ് ഇഷ്ടം. അങ്ങനെ പാപനാശം വന്നപ്പോള്‍ എന്നെ വിളിച്ചു. സിനിമ കണ്ടോ എന്നു ചോദിച്ചു. ഞാന്‍ പറഞ്ഞു, ഇല്ലാ. ദൃശ്യം ഞാന്‍ കണ്ടിരുന്നു. കമലഹാസന്‍ ശരി എന്നു പറഞ്ഞു. പാപനാശത്തിന്റെ ഡിസ്ട്രിബ്യൂട്ടര്‍ എറണാകുളത്താണ്. കമലഹാസന്‍ തന്നെ ഡിസ്ട്രിബ്യൂട്ടറെ വിളിപ്പിച്ചിട്ട് പത്മനാഭന്‍ സാറിന് പാപനാശം കാണാനുളള ഏര്‍പ്പാടുകള്‍ ചെയ്യണമെന്ന് പറഞ്ഞേല്‍പ്പിച്ചു. ഡിസ്ട്രിബ്യൂട്ടര്‍ പറഞ്ഞിട്ട് കണ്ണൂരുളള എക്‌സിബിറ്ററും മാനെജരും ഇവിടെ വന്നു. അങ്ങനെ റോയല്‍ ഗസ്റ്റായി കൂട്ടിക്കൊണ്ടുപോയി സിനിമ കാണിച്ചു. ഞാന്‍ കമലഹാസനെ വിളിക്കുംമുമ്പ് പുളളി എന്നെ വിളിച്ചു. എങ്ങനെയുണ്ടെന്ന് ചോദിച്ചു. ദൃശ്യം മോശമെന്നല്ല. പക്ഷെ താരതമ്യം ചെയ്യുമ്പോള്‍ ഒരു പൊടിപ്പിന് മുകളില്‍ നില്‍ക്കുക പാപനാശമാണ്. അതിന് കാരണം കമലഹാസന്റെ പെര്‍ഫോമന്‍സ് തന്നെയാണ്ടി.

No comments: