ഭൂട്ടാനില്‍ നിന്ന് മോഹൻലാൽ

03:17

മോഹൻലാൽ അവധി ആഘോഷിക്കുകയാണ്. തിരക്കിട്ട ഷൂട്ടിങിന് ഇടവേള നല്‍കി ഒരാഴ്ച ഭൂട്ടാനിൽ അവധി ആഘോഷിക്കുകയാണ് അദ്ദേഹം. വി.എ.ശ്രീകുമാര്‍ മേനോന്‍ ഒരുക്കുന്ന 'ഒടിയ'ന്റെ ചിത്രീകരണം വാരാണസിയില്‍ തുടങ്ങും മുന്‍പേ ഒരാഴ്ചത്തെ വിശ്രമത്തിനായാണ് മോഹൻലാൽ ഭൂട്ടാനിൽ എത്തിയത്




ഈ മാസം 27ന് അദ്ദേഹം ഒടിയന്റെ ചിത്രീകരണത്തിനായി വാരണാസിയിലേക്ക് പറക്കും. ദേശീയ അവാർഡ് ജേതാവും, മാധ്യമപ്രവർത്തകനുമായ ഹരി കൃഷ്ണൻ ആണ് ചിത്രത്തിന്റെ തിരക്കഥ നിർവ്വഹിക്കുന്നത്. മഞ്ജു വാരിയർ നായികയാകുന്ന ചിത്രത്തിൽ ബോളിവുഡ്, തമിഴ് താരങ്ങളുടെ നീണ്ടനിര അണിനിര്കകുന്നു.സാബു സിറിളാണ് പ്രൊഡക്ഷന്‍ ഡിസൈന്‍. ആക്ഷന്‍ കൊറിയോഗ്രഫി നിര്‍വഹിക്കുന്നത് പീറ്റര്‍ ഹെയ്ന്‍ ആണ്. പുലിമുരുകന്റെ ഛായാഗ്രാഹകന്‍ ഷാജികുമാറാണ് ഒടിയനെയും ക്യാമറയിലാക്കുക. എഡിറ്റിംഗ് ശ്രീകര്‍ പ്രസാദ്. എം.ജയചന്ദ്രന്‍ സംഗീതം.

No comments:

Powered by Blogger.