‘മമ്മൂട്ടിക്കും മോഹന്‍ലാലിനുമായി ഒരിക്കലും ഇത്രയും ജനം തടിച്ചുകൂടിയിട്ടില്ല’; മലയാളികള്‍ക്ക് അഭിനന്ദനമെന്ന് രാം ഗോപാല്‍ വര്‍മ്മ 

00:29

സണ്ണി ലിയോണിനെ കാണാന്‍ കൊച്ചിയില്‍ മണിക്കൂറുകള്‍ ഗതാഗതം തടസ്സപ്പെടുന്ന രീതിയില്‍ തടിച്ചുകൂടിയ ജനക്കൂട്ടം ഇപ്പോഴും വാര്‍ത്താതലക്കെട്ടുകളിലും ചര്‍ച്ചകളിലുമുണ്ട്. സോഷ്യല്‍ മീഡിയയിലും ഇതേക്കുറിച്ചുള്ള സംവാദങ്ങള്‍ അവസാനിച്ചിട്ടില്ല. മലയാളിയുടെ സദാചാര നാട്യങ്ങള്‍, ഇരട്ടത്താപ്പ്, കാപട്യം എന്നിങ്ങനെ സാമൂഹികാരോഗ്യത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സണ്ണി ലിയോണ്‍ ആരാധകരിലൂന്നി പുരോഗമിക്കുമ്പോള്‍ അഭിപ്രായപ്രകടനവുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. മോഹന്‍ലാലിനും മമ്മൂട്ടിക്കും പോലും ഇത്രയും ആരാധകര്‍ ഒരിക്കലും ഉണ്ടായിട്ടില്ലെന്നും ഇതുകണ്ടാല്‍ അവര്‍ അസൂയകൊണ്ട് കരയുമെന്നും അഭിപ്രായപ്പെടുന്നു രാം ഗോപാല്‍ വര്‍മ്മ. മലയാളികളുടെ സത്യസന്ധതയ്ക്ക് അഭിനന്ദനമെന്നും.

No comments:

Powered by Blogger.